വിവാഹിതയായിട്ട് ഒരുമാസം, ‘ഇനി ഞങ്ങൾ മൂന്ന് പേർ’ എന്ന് രശ്മിക

തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളാണ് വിജയ് ദേവക്കൊണ്ടയും രശ്മിക മന്ദാനയും. മലയാളികൾക്ക് അടക്കം പ്രിയങ്കരരായ ഇരുവരും ഒരുമാസം മുൻപ് ആയിരുന്നു വിവാഹിതരായത്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കെല്ലാം ഒടുവിലായിരുന്നു വിവാഹം. നിലവിൽ താരങ്ങൾ ഹണിമൂണ്‍ ട്രിപ്പിലാണ്. ഇതിനിടെ ആരാധകരിൽ ആവേശം നിറച്ചിരിക്കുന്നത് രശ്മിക മന്ദാനയുടെ ഒരു പോസ്റ്റ് ആണ്. ‘ഇനി ഞങ്ങൾ മൂന്നു പേർ’ എന്ന് കുറിച്ചുള്ള പോസ്റ്റാണിത്.

പിന്നാലെ രശ്മിക അമ്മയാകാൻ പോകുന്നുവെന്നാണ് ആരാധകർ കരുതിയത്. വിരോഷ് ബേബിക്കായി കാത്തിരിക്കുന്നുവെന്നാണ് ഇവരിൽ ഭൂരിഭാ​ഗം പേരും കമന്റുകൾ ചെയ്തത്. ഒപ്പം വിജയ്ക്കും രശ്മികയ്ക്കും ആശംസകൾ അറിയിക്കുകയും ചെയ്തു. എന്നാൽ രശ്മിക- വിജയ് ദേവരക്കൊണ്ട ദമ്പതികൾ മാതാപിതാക്കൾ ആകാൻ പോകുന്ന വിവരമല്ല പങ്കുവച്ചിരിക്കുന്നതെന്നതാണ് യാഥാർത്ഥ്യം.പോസ്റ്റിന്റെ യാഥാർത്ഥ്യം എന്ത് ?

ഒരു അനിമേറ്റഡ് സീരീസിന്റെ ഭാ​ഗമായുള്ളതാണ് രശ്മിക മന്ദാനയുടെ പോസ്റ്റ്. ടെറിബ്ലി ടൈനി ടെയിൽസിന്റെ സീരീസിന് ‘രശ്മിക ആൻഡ് റൂ’ എന്നാണ് പേര്. രശ്മികയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതാണ് സീരീസിലെ റൂ എന്ന കഥാപാത്രം. റൂവിനും രശ്മികയ്ക്കും ഒപ്പം വിജയ് ദേവരക്കൊണ്ട കൂടി ആയപ്പോൾ ‘തങ്ങൾ ഇനി മൂന്നുപേർ’ എന്ന് താരം കുറിക്കുകയായിരുന്നു

Related Articles

Back to top button