പ്രിയ നടൻ്റെ പിറന്നാൾ ആഘോഷം… ലഹരി വിരുദ്ധ ബോധവത്കരണമാക്കി ഫാൻസ് അസോസിയേഷൻ…

പ്രിയ നടൻ മോഹൻലാലിന്റെ പിറന്നാൾ ആഘോഷം ലഹരി വിരുദ്ധ ബോധവത്കരണമാക്കി മോഹൻലാൽ ഫാൻസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ചൈൽഡ് സൈക്കോളജിസ്റ്റായ അഞ്ജു കെ. ക്ലാസെടുത്തു. മുൻമന്ത്രിയും കോഴിക്കോട് സൗത്ത് എംഎൽഎയുമായ അഹമ്മദ് ദേവർകോവിൽ പിറന്നാൾ ആഘോഷം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ലഹരി വിരുദ്ധ പോരാട്ടം ഏറ്റെടുത്ത ലാൽ ആരാധകരെ ജനപ്രതിനിധി എന്ന നിലയിൽ അഭിനന്ദിക്കുന്നതായും എംഎൽഎ അറിയിച്ചു.

ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്നും പ്രിയ നടന്റെ പിറന്നാൾ ആഘോഷം ലഹരിയുടെ ദൂഷ്യവശങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള ബോധവത്കരണ പ്രവർത്തനങ്ങൾക്കായി മാറ്റിവച്ച ഫാൻസ് അസോസിയേഷന്റെ പ്രവർത്തനം മാതൃകാപരമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു. ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ ടിന്റു മാത്യു, സുഗീത് എസ്. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button