ഐപിഎല്‍ ആദ്യ മത്സരത്തിന് ടോസ് വീഴുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍..
മഴഭീഷണിയില്‍ ഐപിഎല്‍ പതിനെട്ടാം സീസണ് ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കം. നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കൊല്‍ക്കത്തയില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കൊല്‍ക്കത്തയില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച്ച് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ മത്സരത്തിന് തൊട്ടുമുമ്പ് ആരാധകര്‍ക്ക് ആശ്വസം നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ആകാശം തെളിഞ്ഞെന്നുള്ള പോസ്റ്റുകളാണ് ക്രിക്കറ്റ് ആരാധകര്‍ പങ്കുവെക്കുന്നത്. വൈകുന്നേരം ആറ് മണിക്ക് ശേഷം മഴയ്ക്കുള്ള സാധ്യത കുറവാണെന്ന് മറ്റൊരു ആരാധകന്‍ പോസ്‌റ്റെ ചെയ്തിരിക്കുന്നു. കാലാവസ്ഥയുമായി ബന്ധപ്പെട്ട ചില അപ്‌ഡേറ്റുകള്‍…