അങ്കണവാടിയിലെ ഫാന്‍ പൊട്ടി വീണു.. മൂന്ന് വയസുകാരന് തലയ്ക്ക് പരിക്ക്..

കൊല്ലം തിരുമുല്ലവാരത്ത് അങ്കണവാടി  കെട്ടിടത്തിലെ ഫാന്‍ പൊട്ടി വീണ് മൂന്ന് വയസുകാരന് തലയ്ക്ക് പരിക്കേറ്റു. ആദിദേവ് എന്ന വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. മൂന്ന് കുട്ടികളായിരുന്നു അങ്കണവാടിയിലുണ്ടായിരുന്നത്. ഫാന്‍ പൊട്ടിവീണതോടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടി വരികയായിരുന്നു.കാലപ്പഴക്കം ചെന്ന ഫാനായിരുന്നു അങ്കണവാടിയിലുണ്ടായിരുന്നത്. കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശോചനീയാവസ്ഥയിലുള്ള താല്‍ക്കാലിക കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. രണ്ട് ദിവസമായി അങ്കണവാടിയില്‍ ടീച്ചര്‍ ഉണ്ടായിരുന്നില്ല. ആയയാണ് കുട്ടികളെ നോക്കിയിരുന്നത്. ഫാന്‍ പൊട്ടി കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. ഫാനിന്റെ ലീഫ് ഭാഗമാണ് കുട്ടിയുടെ തലയില്‍ വന്നിടിച്ചത്. അതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു.

Related Articles

Back to top button