‘കുട്ടികളുടെ പുസ്തകം പോലുമെടുക്കാന്‍ അനുവദിച്ചില്ല’; വീട് ജപ്തി, അരൂക്കുറ്റിയില്‍ കുടുംബം 3 ദിവസമായി പുറത്ത്…
ആലപ്പുഴ: ആലപ്പുഴ അരൂക്കുറ്റിയിൽ വീട് ജപ്തിയിലായതിനെ തുടർന്ന് കുടുംബം 3 ദിവസമായി താമസിക്കുന്നത് വീടിന് പുറത്ത്. അരൂകുറ്റി പുത്തൻ നികർത്തിൽ രാമചന്ദ്രൻ്റെ വീടാണ് ജപ്തി ചെയ്തത്. സ്വകാര്യ ധനകാര്യ സ്ഥാപനം ആണ് വായ്പാ കുടിശികയുടെ പേരിൽ വീട് ജപ്തി ചെയ്തത്. 14 മാസത്തെ അടവാണ് മുടങ്ങിയത്. മൂന്നര ലക്ഷം രൂപയാണ് കുടിശ്ശിക. ആധാർ ഹൗസിങ്ങ് ഫിനാൻസ് എന്ന സ്ഥാപനമാണ് ജപ്തി നടത്തിയത്. പിതാവിൻ്റെ രോഗം കാരണം തിരിച്ചടവ് മുടങ്ങിയെന്ന് കുടുംബം പറഞ്ഞു. കുട്ടികളുടെ പുസ്തകം പോലും എടുക്കാൻ അനുവദിച്ചില്ലെന്നും ലോണടക്കാൻ സാവകാശം നൽകിയില്ലെന്നും കുടുംബം പറഞ്ഞു. പ്രായമുള്ള മൂന്നു പേരും കുട്ടികളും ഉൾപ്പെടെയാണ് മൂന്ന് ദിവസമായി വീടിന് പുറത്തു കഴിയുന്നത്.