ഹെർണിയ ബാധിച്ച പിഞ്ചുകുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞു.. പക്ഷേ ഡിസ്ചാർജ് വാങ്ങിപ്പോരണമെങ്കിൽ പണമില്ല..
മാസം തികയാതെ ശാരീരിക പ്രശ്‌നങ്ങളുമായി പിറന്ന പിഞ്ചു കുഞ്ഞിന് ഹെർണിയ ശസ്ത്രക്രിയ പൂർത്തിയായെങ്കിലും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങിപ്പോരാൻ പണമില്ലാതെ വലഞ്ഞ് കുടുംബം. ഒരു ലക്ഷത്തി അമ്പത്തയ്യായിരം രൂപ കൂടി കിട്ടിയാൽ മാത്രമേ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടു പോകാൻ കഴിയൂ.
മാസം തികയാതെ പിറന്നതിന്റെ ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം ഹെർണിയ രോഗവും കൂടി ആയതോടെ മൂന്നുമാസം മാത്രം പ്രായമുള്ള
കുട്ടിയുടെ ഗുരുതരാവസ്ഥ പരിഗണിച്ച് എറണാകുളം മെഡിക്കൽ സെന്ററിൽ അടിയന്തര സർജറി നടത്തി. ഡ്രൈവറായി ജോലി നോക്കുന്ന രാജേഷിന് ലഭിക്കുന്ന ദിവസ വരുമാനം ഉപയോഗിച്ച് സർജറിക്ക് ചിലവായ മുഴുവൻ തുകയും അടയ്ക്കാൻ നിവൃത്തിയില്ല. മൂന്നുമാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിന് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകണമെങ്കിൽ സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ.