പ്രസ്ഥാനവുമായി ബന്ധം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഭ്രഷ്ട്.. ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്… ഒടുവിൽ….
പ്രസ്ഥാനവുമായി ബന്ധം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഭ്രഷ്ട് കല്‍പ്പിച്ചെന്നാരോപിച്ച് കുടുംബനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. വയനാട് സ്വദേശി മുജീബ് (42) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.ഭാര്യയെയും മക്കളെയും കാണാന്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്നായിരുന്നു യുവാവിന്റെ ആരോപണം.
കൊടുവള്ളികേന്ദ്രീകരിച്ചുള്ള കൊരൂര്‍ ത്വരീഖത്ത് നേതൃത്വത്തിന് എതിരെയാണ് ആരോപണം. ഭാര്യയെയും മക്കളേയും കാണാന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ലെന്നും മുജീബ് പറയുന്നു. മുജീബിനെ കീഴ്‌ശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത ഡോസില്‍ മരുന്ന് കഴിച്ചായിരുന്നു ആത്മഹത്യ ശ്രമം.പ്രസ്ഥാനവുമായി ബന്ധം അവസാനിപ്പിച്ചതിന് കൊരൂര്‍ ത്വരീഖത്ത് സഹോദരിമാര്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചെന്ന ആരോപണം ചര്‍ച്ചയാവുന്നതിനിടെയാണ് കുടുംബനാഥന്റെ ആത്മഹത്യശ്രമം.