വനത്തില്‍ മാലിന്യം തള്ളി.. ഭിന്നശേഷി കുടുംബത്തിനെതിരെ കള്ളക്കേസ്.. വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍….

പ്ലാസ്റ്റിക് മാലിന്യം വനത്തില്‍ തള്ളിയെന്ന പരാതിയില്‍ ഭിന്നശേഷി കുടുംബത്തിന് എതിരെ കള്ളകേസെടുത്ത സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പാലോട് റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍എസ് ആര്‍. ഷാനവാസിനാണ് സസ്‌പെന്‍ഷന്‍. കസ്റ്റഡിയിലെടുത്ത തൊണ്ടിമുതല്‍ പ്രതികള്‍ക്ക് കൈമാറിയതിനാണ് നടപടി.

ഉദ്യോഗസ്ഥന്റെ ഭാഗത്ത് ഗുരുതരമായ അച്ചടക്ക ലഘനവും കൃത്യവിലോപവും നടന്നു എന്ന് തിരുവനന്തപുരം ഡിഎഫ്ഒ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അതേസമയം പാലോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്കെതിരായ പരാതിയില്‍ താഴെത്തട്ടിലുള്ള സഹപ്രവര്‍ത്തകനെ ബലിയാടാക്കി എന്നാണ് ആക്ഷേപം. സംഭവത്തില്‍ റേഞ്ച് ഓഫീസര്‍ തടിയൂരും എന്നും തനിക്ക് സസ്‌പെന്‍ഷന്‍ ഉണ്ടാകുമെന്നും നടപടി നേരിട്ട ഷാനവാസ് പറയുന്ന ശബ്ദ സന്ദേശം നേരത്തെ പുറത്തുവിട്ടിരുന്നു.

Related Articles

Back to top button