കുഞ്ഞിൻ്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം പേജ്…പ്രതികരണവുമായി ദിയയും അശ്വിനും…
ഇൻഫ്ളുവൻസറും സംരംഭകയുമായ ദിയ കൃഷ്ണക്ക് കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ചതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ നിയോമിന്റെ പേരിൽ ഒരു പ്രൊഫൈലും പ്രത്യക്ഷപ്പെട്ടിരുന്നു . നിയോം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. . എന്നാൽ ഈ പ്രൊഫൈൽ ഉണ്ടാക്കിയത് തങ്ങളല്ലെന്നു വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ദിയയും അശ്വിനും.
”ഞങ്ങളുടെ മകന്റെ പേരിൽ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജുകളൊന്നും ഇതുവരെയും ആരംഭിച്ചിട്ടില്ല. അങ്ങനെ എന്തെങ്കിലും കണ്ടാൽ അത് സത്യമാണെന്ന് കരുതരുത്. ഭാവിയിൽ എപ്പോഴെങ്കിലും അവന്റെ പേരിൽ പേജ് തുടങ്ങുകയാണെങ്കിൽ അക്കാര്യം എന്റെ ഇൻസ്റ്റഗ്രാമിലൂടെത്തന്നെ അറിയിക്കുന്നതായിരിക്കും”, എന്ന് ദിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.”ഇത് ഒരു ഫാൻപേജ് മാത്രമാണ്, ഞാനോ ദിയയോ ഒദ്യോഗികമായി തുടങ്ങിയതല്ല”, എന്നായിരുന്നു നിയോമിന്റെ പേരിലുള്ള പേജിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് അശ്വിൻ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.