നാഗർ‌കോവിലിൽ വ്യാജ വനിതാ എസ്.ഐ.പിടിയിൽ…

ചെന്നൈയിലെ ക്രൈംബ്രാഞ്ച് സ്റ്റേഷൻ എസ്.ഐ. എന്ന വ്യാജേന പോലീസ് യൂണിഫോമിൽ നാഗർകോവിലിൽ എത്തിയ യുവതിയെ പോലീസ് പിടികൂടി. തേനി പെരിയകുളം സ്വദേശി അഭിപ്രിയ (34) ആണ് അറസ്റ്റിലായത്.പാർവതിപുരം സ്വദേശി വെങ്കിടേഷിന്റെ പരാതിയെ ത്തുടർന്ന് വടശ്ശേരി പോലീസാണ് അഭിപ്രിയയെ അറസ്റ്റുചെയ്തത്.

നാഗർകോവിൽ വനിതാ കോളേജിന്റെ സമീപത്തുവെച്ച് പരിചയപ്പെട്ടശേഷം വെങ്കിടേഷിന്റെ ഭാര്യയുടെ ബ്യൂട്ടി പാർലറിൽ എത്തിയ ഇവർ മുഖം ഫേഷ്യൽചെയ്തശേഷം പണം കടംപറഞ്ഞ്‌ പോയി.സംശയംതോന്നിയ വെങ്കിടേഷ് വടശ്ശേരി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇവർ മറ്റു പലരെയും കബളിപ്പിച്ചതായി സംശയമുള്ളതായും, കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.

Related Articles

Back to top button