വ്യാജ ലഹരി കേസ്.. മുഖ്യ ആസൂത്രക ലിവിയയെ നാട്ടിൽ എത്തിച്ചു….

ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിലെ മുഖ്യ ആസൂത്രക ലിവിയ ജോസിനെ നാട്ടിലെത്തിച്ചു. ശനിയാഴ്ച അർദ്ധരാത്രിയോട് കൂടിയാണ് ലിവിയയെ നാട്ടിലെത്തിച്ചത്. ലിവിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും.മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ലിവിയ കഴിഞ്ഞ ദിവസം പിടിയിലായത്. ദുബായിൽ നിന്ന് മുംബൈ വഴി നാട്ടിലേക്ക് എത്താനായിരുന്നു നീക്കം. ഇതിനിടയിലാണ് എസ്ഐടി ലിവിയയെ പിടികൂടിയത്.കേസിലെ മുഖ്യപ്രതി തൃപ്പൂണിത്തുറ എരൂർ സ്വദേശി എം എൻ നാരായണദാസിനെ ബാം​ഗ്ലൂരിൽ നിന്ന്‌ നേരത്തെ പിടികൂടിയിരുന്നു.

നാരായണദാസ് നിലവിൽ റിമാൻഡിൽ തുടരുകയാണ്. കുടുംബ വഴക്കിനെ തുടർന്ന് ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയ ആണ് ഷീലയെ വ്യാജ ലഹരി കേസിൽ കുടുക്കിയത്

Related Articles

Back to top button