ഇരുമുടികെട്ടിൽ കള്ളനോട്ട് തിരുകി കയറ്റി….പ്രതി പിടിയിൽ…

ശബരിമല യാത്രക്കിടെ ഏരോൽ സ്വദേശിയെ കള്ളനോട്ടുമായി അറസ്റ്റ് ചെയ്ത കേസിൽ യഥാർത്ഥ പ്രതി പിടിയിൽ. കാസർഗോഡ് കളനാട് സ്വദേശി കിഷോർ ആണ് പോലീസിന്റെ പിടിയിലായത്. മൊബൈൽ ഷോപ്പ് ഉടമയുടെ പരാതിയിൽ വിനോദിനെ പ്രതിയാക്കി ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് യഥാർത്ഥ പ്രതിയെ കണ്ടെത്തിയത്.കാസർഗോഡ് ജില്ലാ പോലീസ് മേധാവി ഡി ശില്പ യുടെ നേതൃത്വത്തിലുള്ള എസ്എജിഒസി സ്ക്വാഡ് ആണ് കേസ് അന്വേഷിച്ചത്. സ്ക്വാഡ് അംഗങ്ങളായ എസ് ഐ നാരായണൻ, മഞ്ചേശ്വരം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ പി പ്രമോദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button