മതിയായ അന്വേഷണം നടത്താതെ പൊതുപ്രവര്‍ത്തകനെ പീഡനക്കേസിൽ പ്രതിയാക്കി.. എസ്ഐ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശം…
അന്വേഷണം നടത്താതെ സ്ത്രീ പീഡന കേസിൽ പ്രതിയാക്കിയെന്ന പരാതിയിൽ പൊതുപ്രവർത്തകന് നഷ്ട പരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.തുക തിരുവമ്പാടി എസ്ഐ ഇകെ രമ്യയിൽ നിന്നും ഈടാക്കാൻ ഡിജിപി ക്ക് നിർദേശം.കോഴിക്കോട് തിരുവമ്പാടി സ്വദേശി സെയ്‌ദലവിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരനു 50,000 രൂപ നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ഉത്തരവിട്ടു.
സിവിൽ തർക്കമാണ് സ്ത്രീ പീഡന പരാതിക്ക് പിന്നിലെന്ന് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. മതിയായ അന്വേഷണം നടത്താതെയാണ് പൊലീസ് കേസ് എടുത്തതെന്ന കണ്ടെത്തലിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നടപടി.