ആറ്റുകാൽ ക്ഷേത്രത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി…
തിരുവനന്തപുരം: ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ വീണ്ടും ബോംബ് ഭീഷണി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് വ്യാജ ഭീഷണിയുണ്ടായിരിക്കുന്നത്. ക്ഷേത്രത്തിന്റെ ഇമെയിലിലാണ് ഇന്ന് രാവിലെ ഭീഷണി സന്ദേശം വന്നത്. ഐഇഡികൾ ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചിട്ടുണ്ടെന്നും ബോംബ് വയ്ക്കാൻ സഹായിച്ചത് തമിഴ്‌നാട് പൊലീസാണെന്നും നടൻ എസ് വി ശേഖറിന്റെ വീട്ടിലും ക്ഷേത്രത്തിലും ബോംബ് വെച്ചെന്നുമാണ് സന്ദേശത്തിലുണ്ടായിരുന്നത്. മൂന്ന് മണിക്ക് ശേഷം എല്ലാവരും പ്രദേശത്ത് നിന്നും ഒഴിയണമെന്നും ബോംബ് പൊട്ടുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പുണ്ടായിരുന്നു.