സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പാക്കുന്നതിൽ വീഴ്ച; മൂന്ന് സപ്ലൈകോ ജീവനക്കാർക്ക് സസ്പെൻഷൻ

സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തിയതിന് മൂന്ന് സപ്ലൈകോ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. പൊതുജനങ്ങൾക്ക് വിതരണം തടസ്സപ്പെട്ട സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് ആർ. പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് എ. സനിതകുമാരി എന്നിവരെയാണ് സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർ പുറത്തിറക്കിയ ഉത്തരവു പ്രകാരം സസ്പെൻഡ് ചെയ്തത്.



