ഇന്ന് ലോക ക്യാൻസർ ദിനം.. ക്യാൻസർ സാധ്യത കൂട്ടുന്ന അഞ്ച് അപകടഘടകങ്ങൾ ഏതൊക്കെയെന്ന് നോക്കാം…

ഇന്ന് ഫെബ്രുവരി 4. ലോക ക്യാൻസർ ദിനമാണ്.എല്ലാ വർഷവും ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒന്നാണ് കാൻസർ. ലോകമെമ്പാടുമുള്ള മരണ നിരക്ക് വർധിക്കുന്നതിന് കാരണമാകുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് കാൻസറിനുള്ളത്.ക്യാൻസർ ബാധിച്ച് കഴിഞ്ഞാൽ മാറില്ലെന്ന് കരുതുന്ന ആളുകളും അധികം പേരും. എന്നാൽ, പുതിയ ചികിത്സ സംവിധാനങ്ങൾ ഉള്ളത് കൊണ്ട് തന്നെ ക്യാൻസറിനെ എളുപ്പം മാറ്റാനാകുന്ന രോ​ഗം തന്നെയാണ്. പുകവലിയും മോശം ഭക്ഷണക്രമവുമാണ് കാൻസറിന്‍റെ കാര്യത്തിൽ സാധാരണയായി സംശയിക്കപ്പെടുന്നതെങ്കിലും, മറ്റ് നിരവധി കാര്യങ്ങളും കാൻസറിന് കാരണമാകുന്നുണ്ട്.അതേസമയം ജീവിതശൈലിയിലെ മാറ്റങ്ങൾ, പതിവ് പരിശോധനകൾ, നേരത്തേയുള്ള കണ്ടെത്തൽ, ചികിത്സ എന്നിവയിലൂടെ കാൻസറിനെ തടയാനാകും.ക്യാൻസർ പ്രതിരോധം, കണ്ടെത്തൽ, ചികിത്സ എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാണ് ക്യാൻസർ ദിനം ആചരിക്കുന്നത്. ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന അഞ്ച് അപകട ഘടകങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

  1. സംസ്‌കരിച്ച മാംസം കഴിക്കൽ

പ്രഭാതഭക്ഷണത്തിന് സോസേജുകളും റെഡി-ടു-കുക്ക് കബാബുകളും കഴിക്കാൻ ഇഷ്‌ടപ്പെടുന്നവരാകും നിങ്ങൾ. പക്ഷേ ഇത്തരത്തിലുള്ള മാംസം കഴിക്കുന്നതിലൂടെ കാൻസർ ബാധിക്കാനുള്ള സാധ്യത കൂടും. പ്രത്യേകിച്ച് കൊളോറെക്‌ടൽ കാൻസർ.സംസ്കരിച്ച മാംസങ്ങളായ ബേക്കൺ, സോസേജുകൾ, ഹോട്ട് ഡോഗ്, ഡെലി മീറ്റുകൾ എന്നിവയെ ഗ്രൂപ്പ് 1 കാർസിനോജനുകളായി തരംതിരിച്ചിട്ടുണ്ട്. അതായത് അവ ക്യാൻസറിന് കാരണമാകുമെന്ന് അറിയപ്പെടുന്നു. കാലക്രമേണ കോശങ്ങളെ ദോഷകരമായി ബാധിക്കുന്ന നൈട്രേറ്റ് പോലുള്ള വിഷ പദാർത്ഥങ്ങൾ ഈ മാംസങ്ങളിൽ അടങ്ങിയിട്ടുണ്ട്.

  1. നിങ്ങളുടെ ക്ലീനിങ് ഉത്‌പന്നങ്ങളിലെ രാസവസ്‌തുക്കൾ

വീട് വൃത്തിയാക്കുമ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന ചില ഉത്‌പന്നങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കും. ഫ്‌താലേറ്റുകൾ, ബെൻസീൻ തുടങ്ങിയ ചില ക്ലീനിങ് സപ്ലൈകളിൽ കാണപ്പെടുന്ന രാസവസ്‌തുക്കൾ രക്താർബുദം, ലിംഫോമ തുടങ്ങിയ കാൻസറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.

  1. വായു മലിനീകരണം

വായു മലിനീകരണം ക്യാൻസർ സാധ്യത വർദ്ധിപ്പിക്കം. ഫൈൻ കണികാ ദ്രവ്യവും (പിഎം 2.5) മറ്റ് വായു മലിനീകരണങ്ങളും പുകവലിക്കാത്തവരിൽ പോലും ശ്വാസകോശ അർബുദത്തിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്വാസകോശ അർബുദത്തിൻ്റെ രണ്ടാമത്തെ വലിയ കാരണം വായു മലിനീകരണമാണെന്ന് 2023-ൽ ജേണൽ ഓഫ് തൊറാസിക് ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

  1. റെഡ് മീറ്റ് അമിതമായി കഴിക്കൽ

ബീഫ്, പന്നിയിറച്ചി, മട്ടൻ തുടങ്ങിയ ചുവന്ന മാംസം പല ഭക്ഷണക്രമങ്ങളിലും സാധാരണമാണെങ്കിലും, അത് അമിതമായി കഴിക്കുന്നത് കാൻസറിനുള്ള സാധ്യത വർധിപ്പിക്കും, പ്രത്യേകിച്ച് വൻകുടൽ കാൻസർ. അമേരിക്കൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ കാൻസർ റിസർച്ചിൽ നിന്നുള്ള ഒരു പഠനം സൂചിപ്പിക്കുന്നത് ചുവന്ന മാംസം അന്നനാളം, കരൾ, ശ്വാസകോശം എന്നിവയിലെ കാൻസറിനുള്ള സാധ്യത 20%–60% വരെ വർധിപ്പിക്കുമെന്നാണ്.

  1. അമിതമായ സ്‌ക്രീൻ സമയം

ഇന്ന് മിക്ക ആളുകളും ജോലി, ഒഴിവുസമയം, സോഷ്യൽ മീഡിയ എന്നിവയ്‌ക്കായി എല്ലാ ദിവസവും സ്‌ക്രീനുകൾക്ക് മുന്നിൽ മണിക്കൂറുകൾ ചെലവഴിക്കുന്നു. സ്‌ക്രീൻ സമയവും കാൻസറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഇപ്പോഴും പഠനം നടക്കുന്നുണ്ട്. സ്‌ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം ദീർഘനേരം എക്സ്പോഷർ ചെയ്യുന്നത് കാൻസർ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ഉയർന്നുവരുന്ന ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

Related Articles

Back to top button