ബിജെപിയിൽ ജാതി വിവേചനം നേരിട്ടു…. രാജീവ് ചന്ദ്രശേഖറിന് ബിസിനസ്സ് മൈന്‍ഡ്….ഡോ. ടി എന്‍ സരസു. ..

കൊച്ചി: ബിജെപിയില്‍ ജാതി വിവേചനം നേരിട്ടെന്നും പ്രചാരണത്തില്‍പ്പോലും ഉള്‍പ്പെടുത്താതെ പാര്‍ട്ടി അവഗണിച്ചെന്നും ലോക്സഭാ തിരഞ്ഞെടുപ്പിലെ ആലത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ടി എന്‍ സരസു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരിഗണിക്കാത്തതില്‍ പരാതിയില്ല. എന്നാല്‍ ഗുരുവായൂരിലും കൊടുങ്ങല്ലൂരിലും പ്രചാരണത്തില്‍ പങ്കെടുക്കാന്‍ താല്പര്യം അറിയിച്ചിട്ടും വേണ്ടെന്നാണ് പറഞ്ഞത്. പാര്‍ട്ടിക്കുള്ളിലെ ദളിത് വിഭാഗക്കാരോടുള്ള അവഗണനയാണ് വേദനിപ്പിക്കുന്നതെന്നും ഡോ. സരസു പറഞ്ഞു.



