വി എസിൻ്റെ ചിത്രവും അശ്ലീല പരാമർശങ്ങളും.. ഡിവൈഎഫ്ഐയുടെ പരാതിയിൽ കേസെടുത്ത് പോലീസ്…
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെതിരെ ഫേസ്ബുക്കില്‍ അധിക്ഷേപ പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്ത് പോലീസ്. ഡിവൈഎഫ്ഐയുടെ പരാതിയിൽ ആണ് എറണാകുളം ഏലൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. വൃന്ദ വിമ്മി എന്ന എഫ് ബി അക്കൗണ്ട് ഉടമയ്ക്കെതിരെയാണ് കേസ്.
വി എസിൻ്റെ ചിത്രവും അശ്ലീല പരാമർശങ്ങളും ഉൾപ്പെടുന്ന കുറിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഡി വൈ എഫ് ഐ ഏലൂർ വെസ്റ്റ് മേഖലാ സെക്രട്ടറി സി എ അജീഷിൻ്റെ പരാതിയിലാണ് കേസെടുത്തത്.



