എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍എസ് മാധവന്…

കേരള സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍എസ് മാധവന്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.സാഹിത്യ രംഗത്തെ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്.കേരള സാഹിത്യ ആക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.ഹിഗ്വിറ്റ,ചൂളൈമേടിലെ ശവങ്ങള്‍,തിരുത്ത്,പര്യായകഥകള്‍, വന്‍മരങ്ങള്‍ വീഴുമ്പോള്‍, പഞ്ചകന്യകകള്‍, ഭീമച്ചന്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

Related Articles

Back to top button