വയനാടും പാലക്കാടും ചേലക്കരയിലും മാവോയിസ്റ്റ് വോട്ടുകള്‍ യുഡിഎഫിന് കിട്ടി? ഭരണവിരുദ്ധത നേട്ടമായെന്ന്…
സംസ്ഥാനത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ തീവ്ര കമ്മ്യൂണിസ്റ്റുകളുടെ വോട്ടുകൾ യുഡിഎഫിന് ലഭിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. എസ്ഡിപിഐ-ജമാഅത്തെ ഇസ്ലാമി വോട്ടുകൾ കൊണ്ടാണ് യുഡിഎഫ് ജയിച്ചതെന്ന എൽഡിഎഫ് പ്രചാരണത്തിന് മറുപടിയായാണ് കെ സുധാകരൻ ഇത് പറഞ്ഞത്.
പിണറായി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ വ്യാപ്തിയാണ് തങ്ങൾക്ക് തീവ്ര കമ്മ്യൂണിസ്റ്റ് വോട്ടുകൾ ലഭിച്ചതിലൂടെ തെളിയുന്നതെന്നും കെ സുധാകരൻ പറഞ്ഞു. അതെസമയം കെ സുധാകരന്റെ വെളിപ്പെടുത്തൽ കേരളത്തിൽ പ്രവർത്തിക്കുന്ന തീവ്ര കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളിൽ പ്രമുഖ സ്ഥാനത്തുള്ള സംഘടനയായ മാവോയിസ്റ്റ് പാർട്ടി (സിപിഐ മാവോയിസ്റ്റ്) ഇതുവരെ നിഷേധിച്ചിട്ടില്ല. പിണറായി സർക്കാർ വന്നതിനു ശേഷം നിരവധി മാവോവാദികൾ സംസ്ഥാനത്ത് കൊല്ലപ്പെട്ടിരുന്നു. പൊതുവെ തിരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കാറുള്ള മാവോവാദികൾ ഇത്തവണ വോട്ട് ചെയ്തെന്നാണ് കെ സുധാകരന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്.