ഗർഭിണിയായ യുവതിയെ സുഹൃത്ത് ഓട്ടോയിലിട്ട് കുത്തി.. പ്രതിയെ ഓടിച്ചിട്ട് കുത്തിക്കൊന്ന് ഭർത്താവ്…

അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഗർഭിണിയായ യുവതിയെ കാമുകൻ പരസ്യമായി ആദ്യം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ, രക്ഷപ്പെടാൻ ശ്രമിച്ച കാമുകനെ യുവതിയുടെ ഭർത്താവ് കീഴ്‌പ്പെടുത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.മധ്യ ഡൽഹിയിലെ രാംനഗർ ഏരിയയിലാണ് സംഭവം നടന്നത്.

രണ്ട് പെൺമക്കളുടെ അമ്മയായ 22കാരി ശാലിനി ആണ് കൊല്ലപ്പെട്ട യുവതി. ഇവരുടെ ഭർത്താവും ഇ-റിക്ഷാ ഡ്രൈവറുമായ ആകാശ് (23) ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ട കാമുകൻ ആഷു (34) അഥവാ ശൈലേന്ദ്ര ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് പൊലീസ് പറയുന്നു. ശാലിനി തൻ്റെ കുഞ്ഞിനെ ഗർഭം ധരിച്ചെന്നും, എന്നാൽ ഭർത്താവിനൊപ്പം ജീവിക്കാൻ അവർ തീരുമാനിച്ചതും ആഷുവിന് കടുത്ത പകയുണ്ടാക്കിയെന്ന് പോലീസ് പറയുന്നു.

ശാലിനിയുടെ അമ്മയെ കാണാനായി ഖുതുബ് റോഡിൽ പോയതായിരുന്നു ശാലിനിയും ആകാശും. പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ആഷു, ആകാശിനെ ലക്ഷ്യമാക്കി കത്തി വീശിയെങ്കിലും ഇയാൾ ഒഴിഞ്ഞുമാറി. എന്നാൽ, ഇ-റിക്ഷയിൽ ഇരുന്ന ശാലിനിയെ കണ്ട ആഷു, യുവതിയെ നിരവധി തവണ കുത്തി വീഴ്ത്തി. ഭാര്യയെ രക്ഷിക്കാൻ ആകാശ് ശ്രമിക്കുന്നതിനിടെ, ആകാശിനും കുത്തേറ്റു. എന്നാൽ പരിക്കുകൾക്കിടയിലും ആകാശ്, ആഷുവിനെ കീഴ്‌പ്പെടുത്തുകയും, അയാളുടെ കൈയ്യിലുണ്ടായിരുന്ന കത്തി പിടിച്ചുവാങ്ങി കുത്തിക്കൊല്ലുകയുമായിരുന്നു.

Related Articles

Back to top button