കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ സ്ഫോടകവസ്തുക്കൾ കത്തിച്ചെറിഞ്ഞു.. തീയും പുകയും…
കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ സ്ഫോടകവസ്തുക്കൾ കത്തിച്ചെറിഞ്ഞു. മൂക്കുതല ചേലക്കടവിൽ വിരളിപ്പുറത്ത് റാഷിദിന്റെ വീട്ടിലേക്കാണ് സ്ഫോടകവസ്തുവെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ശനിയാഴ്ച പുലർച്ച അഞ്ചുമണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തുനിന്ന് പൊട്ടാത്ത ഗുണ്ട് കണ്ടെത്തിയിട്ടുണ്ട്.ഹെൽമറ്റ് ധരിച്ച യുവാവ് സ്ഫോടകവസ്തു കത്തിച്ച് എറിയുന്നതും മറ്റും സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. വീട്ടുകാർ ശബ്ദം കേട്ട് ഉണർന്നതോടെ വീടിന് പുറത്ത് തീയും പുകയും നിറഞ്ഞ നിലയിലായിരുന്നു. ഇതിനു മുമ്പേ യുവാവ് രക്ഷപ്പെട്ടിരുന്നു. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി