പാലക്കാട്ട് സ്ഫോടകശേഖരം ഒളിച്ചുകടത്തി… ലോറി പൊലീസ് പിടിയിൽ

പാലക്കാട്ട് സ്‌ഫോടകവസ്തു ഒളിച്ചുകടത്തിയ ലോറി പൊലീസ് പിടിയിൽ. മെഡിക്കൽ കോളജിന് സമീപത്ത് നിന്നാണ് ചരക്കുമായി പോകുകയായിരുന്ന ലോറി പൊലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് ധർമഗിരിയിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ലോറിയിലുണ്ടായിരുന്ന തണ്ണിമത്തൻ ചാക്കുകൾക്കിടയിലെ പെട്ടികൾക്കുള്ളിൽ നിന്നാണ് ജലറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളുമടക്കം സ്ഫോടകശേഖരം പിടികൂടിയത്. കരിങ്കൽ ക്വാറി ഉപയോഗത്തിനായി കൊണ്ടുപോകുകയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
സംഭവത്തിൽ കൂടുതൽ വിഷദാംശങ്ങൾക്കായി ലോറി ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button