പത്തനംതിട്ട കോൺഗ്രസിൽ പൊട്ടിത്തെറി…ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവച്ചു…

പത്തനംതിട്ട: അടൂർ സീറ്റിൽ പരിഗണിച്ചില്ലെന്ന് ആരോപിച്ച് പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവച്ചു. കെപിസിസി സാംസ്കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. അടൂർ നഗരസഭാ മുൻ ചെയർമാനാണ് അഡ്വക്കേറ്റ് സി വി ശാന്തകുമാറിനെ അടൂരിൽ നേതൃത്വം ഏകദേശം ഉറപ്പിച്ചു എന്ന വിവരം വന്നതോടെയാണ് രാജി. കോന്നി സ്വദേശിയാണ് ശാന്തകുമാർ. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് അദ്ദേഹം. ബാബു ദിവാകരൻ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയേക്കും.

Related Articles

Back to top button