തളിപ്പറമ്പിൽ സിപിഎമ്മിൽ പൊട്ടിത്തെറി… ശ്യാമളയ്ക്കെതിരെ ടി.കെ. ഗോവിന്ദൻ രംഗത്ത്….

കണ്ണൂര്‍: തളിപ്പറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ കണ്ണൂര്‍ സിപിഐഎമ്മില്‍ പൊട്ടിത്തെറി. ജില്ലയിലെ മുതിര്‍ന്ന നേതാവ് ടികെ ഗോവിന്ദന് വിമത സ്ഥാനാര്‍ത്ഥിയായേക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ടി കെ ഗോവിന്ദനുമായി ഫോണില്‍ സംസാരിച്ചു. തളിപ്പറമ്പ് സീറ്റ് ഒഴിച്ചിടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു നിര്‍ദേശം നല്കി.
ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഹാന്ഡവീവിന്റെ ചെയര്‍മാനുമാണ്. അദ്ദേഹമാണ് പികെ ശ്യാമളയ്ക്കെതിരെ രംഗത്തെത്തുന്നതെന്നാണ് വിവരം. പികെ ശ്യാമളയെ അവിടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ചില അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെയുള്ള സര്‍പ്രൈസ് നീക്കം.
അതേസമയം, വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനും യുഡിഎഫില്‍ ചര്‍ച്ച സജീവമാണ്. സംസ്ഥാന നേതൃത്വമുള്‍പ്പെടെ പിന്തുണ നല്കുന്നതില് അനുകൂല നിലപാടിലെന്നാണ് സൂചന. എന്നാല്‍ എതിര്‍ക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും തീരുമാനം. സിപിഐഎമ്മിനെ നന്നാക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്ക് വോട്ടില്ലെന്ന് കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് പറഞ്ഞു.



