രണ്ട് മാസത്തേക്കുള്ള ഇന്ധനം കരുതിയിട്ടുണ്ടെന്ന സർക്കാർ ഉറപ്പ്; ആശങ്ക പ്രകടിപ്പിച്ച് വിദഗ്ധർ

ഇന്ത്യയുടെ ഇന്ധന കരുതൽ ശേഖരത്തിൽ ആശങ്ക പ്രകടിപ്പിച്ച് വിദഗ്ധർ. പ്രതിസന്ധി ഇല്ലെന്നാണ് കേന്ദ്രസർക്കാർ ആവർത്തിച്ചു പറയുന്നത്. എന്നാൽ രണ്ട് മാസത്തേക്കുള്ള ഇന്ധനം കരുതിയിട്ടുണ്ടെന്ന സർക്കാർ ഉറപ്പ് കുറഞ്ഞ കാലയളവാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. സംഘർഷം എന്ന് അവസാനിക്കുമെന്ന് പോലും അറിയാത്ത സാഹചര്യത്തില്‍ രണ്ട് മാസം എന്നത് കുറഞ്ഞ കാലമാണെന്നു കപിൽ സിബൽ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കുന്നു.



