പ്രവാസി മലയാളി യുഎഇയിൽ മരിച്ചു… മൃതദേഹം…
പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. കാസർകോട് ബദിയടുക്ക പാടലടുക്ക മുഹമ്മദ് കുഞ്ഞിയുടെയും മൈമൂന മൊഗ്രാലിന്റെയും മകൾ മുഹ്സിനയാണ് മരിച്ചത്. 24 വയസ്സായിരുന്നു. ദുബൈയിലെ കറാമയിലായിരുന്നു താമസം. മീഞ്ച മിയാപ്പാദവ് മുഹമ്മദ് ഇർഷാദ് ആണ് ഭർത്താവ്. മക്കൾ: അയ്സാൻ, ഇമാദ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.