വസ്ത്ര വ്യാപാര സ്ഥാപനങ്ങളുടെ ഉടമയായ പ്രവാസി വ്യവസായി കുവൈറ്റിൽ പിടിയിൽ

 കുവൈറ്റിലെ ക്യാപിറ്റൽ ഗവർണറേറ്റിൽ 1.6 ദശലക്ഷം കുവൈറ്റ്  ദിനാറിന്റെ (ഏകദേശം 44 കോടിയിലധികം രൂപ) ആറോളം ചെക്കുകൾ മടങ്ങിയ കേസിൽ പ്രവാസി വ്യവസായിയെ ഡിറ്റക്ടീവുകൾ അറസ്റ്റ് ചെയ്തു. ഫർവാനിയ, ദജീജ്, കാപ്പിറ്റൽ എന്നിവിടങ്ങളിലായി ആറോളം പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ നടത്തി വരുന്ന അറബ് പൗരനാണ് പിടിയിലായത്. വിവിധ കമ്പനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തത്. നിശ്ചിത തീയതികളിൽ ബാങ്ക് അക്കൗണ്ടിൽ മതിയായ പണമില്ലാത്തതിനെത്തുടർന്ന് ഇയാൾ നൽകിയ ചെക്കുകൾ മടങ്ങിയതായി പരാതി നൽകിയ കമ്പനികൾ ആരോപിച്ചു.

Related Articles

Back to top button