ആവേശം മോഡൽ ഗുണ്ടാ നേതാവിൻ്റെ ജന്മദിനാഘോഷം…കേസെടുത്ത് പൊലീസ്…
കൊല്ലo കരുനാഗപ്പള്ളിയിൽ വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ഗുണ്ടാ നേതാവിൻ്റെ ജന്മദിനാഘോഷത്തിൽ കേസെടുത്ത് കരുനാഗപ്പള്ളി പൊലീസ്. ആയുധം കൈവെക്കുക, അന്യായമായി സംഘം ചേരുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ഗുണ്ടാനേതാവായ എം എസ് നിതീഷിൻ്റെ ജന്മദിനാഘോഷത്തിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കരുനാഗപ്പളളിയിലെ മെമ്മറീസ് ഹോട്ടലിലെ ജന്മദിനാഘോഷത്തിൽ
പങ്കെടുത്തവരിൽ, കാപ്പാ കേസ് പ്രതികളും, കൊലക്കേസ് പ്രതികളും അടക്കം 28 പേരാണ് പങ്കെടുത്തതെന്നാണ് പോലീസ് വിലയിരുത്തൽ.