വിൻസിയുടെ മൊഴിയെടുക്കാൻ എക്സൈസ്…നിയമനടപടിക്ക് താത്പര്യമില്ല…സിനിമയിലെ പരാതി സിനിമയിൽ തീർക്കാമെന്നാണ് കുടുംബം…

കൊച്ചി: സിനിമ സെറ്റിൽ വെച്ച് നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ ആരോപണത്തിൽ വിൻസിയുടെ മൊഴിയെടുക്കാൻ കുടുംബത്തിന്റെഎ അനുമതി തേടി എക്സൈസ്. എന്നാൽ സിനിമയിലെ പരാതി സിനിമയിൽ തീർക്കാമെന്നാണ് കുടുംബം നിലപാട് അറിയിച്ചിരിക്കുന്നത്. വിൻസിയുടെ അച്ഛനാണ് എക്സൈസ് ഉദ്യോ​ഗസ്ഥരെ ഇക്കാര്യം അറിയിച്ചത്. നിയമനടപടികൾക്ക് താത്പര്യമില്ലെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. അതേ സമയം ഇന്നലെ ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെട്ട ഷൈനിനായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുകയാണ്. തൃശ്ശൂരിൽ ഇന്നലെ നടന്ന രാമു കാര്യാട്ട് അവാർഡ് നൈറ്റിൽ ഷൈൻ ടോം ചാക്കോ പങ്കെടുത്തിട്ടില്ല.

Related Articles

Back to top button