ഓച്ചിറയില്‍ ഓണം ലക്ഷ്യമിട്ട് വീട്ടില്‍.. കയ്യോടെ പിടികൂടി…
കരുനാഗപ്പള്ളി ഓച്ചിറ കൊറ്റമ്പള്ളി ഭാഗത്ത് ഓണം ലക്ഷ്യമിട്ട് വീട്ടില്‍ ചാരായം വാറ്റ് പിടികൂടി എക്സൈസ്. കൊറ്റമ്പള്ളി മുറിയില്‍ ശ്രീകൈലാസം വീട്ടില്‍ കുഞ്ഞുമോന്‍ (56) എന്നയാളുടെ പേരില്‍ കേസെടുത്തു. എക്സൈസ് സംഘത്തെ കണ്ട് ഇയാള്‍ ഓടി രക്ഷപെട്ടു. 5.6 ലിറ്റര്‍ ചാരായം, 50 ലിറ്റര്‍ കോട, ഗ്യാസ് സ്റ്റൗ, ഗ്യാസ് സിലിണ്ടര്‍, വാറ്റ് ഉപകരണങ്ങള്‍ എന്നിവ കണ്ടെടുത്തു.
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഉത്രാട ദിനത്തില്‍ കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ലതീഷിന്റെ നേതൃത്വത്തില്‍ ആണ് പരിശോധന നടത്തിയത്.