അമ്പലപ്പുഴയിൽ വിദേശമദ്യവുമായി യുവാവിനെ എക്സൈസ് പിടികൂടി….
അമ്പലപ്പുഴ: പുറക്കാട് 14-5 ലിറ്റർ വിദേശമദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.പുറക്കാട് പതിനൊന്നാം വാർഡ് കണ്ടത്തിൽ വീട്ടിൽ വി.പ്രിൻസ് (48) നെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ.പ്രശാന്ത് ൻ്റെ നേതൃത്വത്തിലുള്ള പട്രോളിങ് പാർട്ടി പിടികൂടിയത്.
വനിതാ സിവിൽ എക്സൈസ് ഓഫീസർ പി. അനിമോൾ , സിവിൽ എക്സൈസ് ഓഫീസർമാരായ വർഗീസ് പയസ്, ഗോപീകൃഷ്ണൻ, എ.പി. അരുൺ , വി.ബി.വിപിൻ , അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ( ഗ്രേഡ്) മാരായ ഷിബു പി ബെഞ്ചമിൻ, ജ്യോതിസ് എം.പി,വേണു സി. വി, അനിൽ ഇ. കെ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.