അമിതമായ ഉപ്പ് ഉപയോഗിക്കാറുണ്ടോ.. ശ്രദ്ധിക്കണേ.. ഇല്ലെങ്കിൽ ഒപ്പം കാൻസറും വരും…
ഉപ്പില്ലെങ്കിൽ കറികൾക്ക് ഒരു രുചിയുമില്ല. ചോറിൽ പോലും ഉപ്പിട്ട് കഴിക്കുന്നവരാണ് നമ്മളിൽ പലരും.എന്നാൽ ഉപ്പ് ഉപയോഗം കൂടുന്നത്.കാൻസറിന് വരെ കാരണമായേക്കാം. ഉയർന്ന അളവിലുള്ള ഉപ്പിന്റെ ഉപഭോഗം സ്ഥിരമായാൽ ആമാശയത്തില്‍ അര്‍ബുദത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. അമിതമായ ഉപ്പ് ഉപഭോഗം ആമാശയ പാളിയെ നശിപ്പിക്കുകയും ഹെലിക്കോബാക്റ്റർ പൈലോറി (എച്ച്. പൈലോറി) എന്ന ബാക്ടീരിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് വയറ്റിലെ കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഉപ്പ് ധാരാളം അടങ്ങിയ അച്ചാറും ഉണക്കമീനും പാക്കറ്റ് സ്നാക്കുകളുമൊക്കെ പതിവാക്കുന്നത് വയറ്റിലെ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നതാണ്. അപകട സാധ്യത മനസിലാക്കുകയും മുൻകരുതൽ സ്വീകരിക്കുകയും ചെയ്യുന്നതാണ് കാൻസർ സാധ്യത കുറയ്ക്കാനുള്ള പ്രധാന മാർഗം. ജനിതമായി കാന്‍സര്‍ സാധ്യതയുള്ളവരോ നിലവില്‍ ദഹനനാള പ്രശ്നങ്ങളോ ഉള്ള ആളുകൾക്ക്, അമിതമായ ഉപ്പ് കഴിക്കുന്നത് രോഗസാധ്യത ഇരട്ടിയാക്കും.
അതേസമയം അമിതമായി ഉപ്പ് കഴിക്കുന്നത് കുടൽ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ മാറ്റിമറിച്ചേക്കാം. ഇത് ആമാശയത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യും.അതിനാൽ ഉപ്പ് ഉപയോഗം കുറക്കുന്നതാകും ആരോഗ്യത്തിന് നല്ലത്.