‘മുൻകാല സിപിഐഎം പ്രവർത്തകർ വലിയ തോതിൽ പാർട്ടിയിലേക്കെത്തുന്നു….ഏറ്റവും കൂടുതൽ തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്ന്’….

സംസ്ഥാനത്ത് ക്രൈസ്തവ വിശ്വാസികള്‍ക്കൊപ്പം മുന്‍കാല സിപിഐഎം പ്രവര്‍ത്തകര്‍ വലിയ തോതില്‍ പാര്‍ട്ടിയിലേക്കെത്തുന്നുവെന്ന് സംസ്ഥാന ബിജെപിയുടെ വിലയിരുത്തല്‍. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന അംഗത്വ പ്രചരണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായത് ഇക്കാര്യത്താലാണെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.

ഒക്ടോബറില്‍ ആരംഭിച്ച അംഗത്വ പ്രചരണത്തിലൂടെ 16 ലക്ഷം പേര്‍ പാര്‍ട്ടി അംഗങ്ങളായെന്നാണ് കണക്ക്. 20 ശതമാനം വര്‍ധനവ് ഉണ്ടാകണമെന്ന ലക്ഷ്യം പൂര്‍ത്തികരിച്ചു. പുതുതായി പാര്‍ട്ടിയിലെത്തിയവരില്‍ വലിയൊരു വിഭാഗം നേരത്തെ സിപി ഐഎം അനുഭാവികളാണെന്ന് ബിജെപി നേതൃത്വത്തിന്റെ വാദം.

തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനതിട്ട, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്‍ സിപിഐഎം പ്രവര്‍ത്തകര്‍ ബിജെപിയെ സ്വീകരിക്കുന്നതില്‍ മുന്നിലെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ഇനിയും കൂടുതല്‍ പേരെ സിപിഐഎമ്മില്‍ നിന്നെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും നേതാക്കള്‍ പറയുന്നു.

കഴിഞ്ഞ ക്രിസ്മസ് കാലത്ത് ആരംഭിച്ച ക്രൈസ്തവ ഭവന സന്ദര്‍ശനം ഇത്തവണയും തുടരാനാണ് ബിജെപി തീരുമാനം. ‘സ്‌നേഹയാത്ര’യെന്ന പേരിലാണ് ഭവനങ്ങളിലും പള്ളികളിലും സ്ഥാപനങ്ങളിലേക്കെത്തുക. കഴിഞ്ഞ തവണ നടത്തിയ ഭവന സന്ദര്‍ശനം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഗുണകരമായെന്ന വിലയിരുത്തല്‍ നേതൃത്വത്തിനുണ്ട്. ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പാര്‍ട്ടി അംഗങ്ങളെ കണ്ടെത്തുകയെന്ന ലക്ഷ്യവും ഇത്തവണത്തെ സ്‌നേഹയാത്രക്കുണ്ട്.

Related Articles

Back to top button