തൊണ്ടിമുതൽ തിരിമറി കേസ്; മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരാണെന്ന് കോടതി, ഗൂഢാലോചന തെളിഞ്ഞു

തൊണ്ടിമുതൽ തിരിമറി കേസിൽ മുൻമന്ത്രിയും ഇടത് എംഎൽഎയുമായ ആന്റണി രാജുവിന് തിരിച്ചടി. മുൻ മന്ത്രിയുൾപ്പെടെ കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചു. ഒന്നാം പ്രതിയായ കോടതി ജീവനക്കാരനായിരുന്ന ജോസ്, രണ്ടാം പ്രതി ആന്റണി രാജു എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.




