എഡിഎമ്മിനെതിരായ പരാതി വ്യാജമാണെന്ന് തെളിഞ്ഞിട്ടും അന്വേഷണമില്ല…ദുരൂഹത…

എഡിഎം നവീൻ ബാബു പെട്രോൾ പമ്പ് അനുവദിക്കാൻ കൈക്കൂലി വാങ്ങി എന്ന് ആരോപണം ഉന്നയിച്ചുള്ള ടി വി പ്രശാന്തിന്‍റെ പരാതിയിൽ അടിമുടി ദുരൂഹത തുടരുന്നു. പരാതി വ്യാജം എന്ന് തെളിയിക്കുന്ന രണ്ടു രേഖകൾ പുറത്തു വന്നിരുന്നു . എഡിഎമ്മിന്‍റെ മരണശേഷം തലസ്ഥാനത്തെ സിപിഎം കേന്ദ്രങ്ങൾ തയ്യാറാക്കിയ പരാതി ആണോ ഇതെന്ന സംശയം ബലപ്പെടുന്നത്.

തലസ്ഥാനത്തെ സിപിഎം കേന്ദ്രങ്ങൾ പ്രശാന്തന്‍റെ അറിവോടെ വ്യാജ ഒപ്പിട്ട് പരാതി തയാറാക്കി എന്നാണ് സൂചന. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരത്തെ നൽകിയ പരാതിയെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് പൊളിഞ്ഞത്. പരാതി സ്വീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊടുത്തു എന്ന രീതിയിൽ പ്രചരിപ്പിക്കാൻ തയ്യാറാക്കിയ പരാതി എന്ന നിലയിൽ ആണ് സംശയങ്ങൾ. പരാതി വ്യാജമാണെന്ന് തെളിഞ്ഞിട്ടും പ്രശന്ത് ഇതുവരെ നിഷേധിച്ചിട്ടില്ല. വ്യാജ പരാതിയെ കുറിച്ച് ഇത് വരെ ഒരാന്വേഷണവും നടക്കുന്നില്ല

Related Articles

Back to top button