യുഡിഎഫിൽ ഉള്ള നേതാക്കൾ വരെ ആവശ്യപ്പെട്ടു… മത്സരിക്കാൻ കൊള്ളാത്തവൻ ആണെന്ന അഭിപ്രായം അവർക്കില്ല… രാഹുൽ മാങ്കൂട്ടത്തിലിന് മറുപടി…

യുഡിഎഫിൽ ഉള്ള നേതാക്കൾ വരെ ഞാൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് എം സ്വരാജ്. മത്സരിക്കാൻ കൊള്ളാത്തവൻ ആണെന്ന അഭിപ്രായം അവർക്കില്ലല്ലോ. അവരുടെ കൂടെ അഭ്യർത്ഥന മാനിച്ചാണ് മത്സരം. അവരുടെ കൂടെ പിന്തുണ പ്രതീക്ഷിക്കുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായിട്ടായിരുന്നു എം സ്വരാജ് പ്രതികരിച്ചത്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം ധൈര്യമുണ്ടെങ്കിൽ എം സ്വരാജിനെ മത്സരിപ്പിക്കണമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വെല്ലുവിളി. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു മാങ്കൂട്ടത്തിലിന്റെ വെല്ലുവിളി. സിറ്റിംഗ് സീറ്റിൽ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം സ്വരാജിനെ മത്സരിപ്പിക്കാൻ പാർട്ടി തയ്യാറാവുകയും എം സ്വരാജ് അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യണം. പാർട്ടിയിലെ ഒരു വിഭാഗം സ്വരാജ് മത്സരിക്കണമെന്ന് ആവശപ്പെട്ടിട്ടും, അത് തന്നെ ഒതുക്കാനാണ് എന്ന് പറഞ്ഞ് മാറി നിൽക്കുന്ന സ്വരാജിന്റെ ആറ്റിറ്റ്യൂടിലും, ഒരു ബലിയാടിനെ തപ്പുന്ന പാർട്ടിയുടെ അന്വേഷണത്തിലും പരാജയ ഭീതി കാണാമെന്നും രാഹുൽ പറഞ്ഞു. മത്സരിക്കാൻ എം സ്വരാജിന് പോലും ധൈര്യം ഇല്ലെങ്കിൽ ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം 20000 കടക്കുമെന്നും രാഹുൽ വ്യക്തമാക്കി.

Related Articles

Back to top button