വിദേശരാജ്യങ്ങളിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്.. സുവിശേഷ പ്രവർത്തക പിടിയിൽ…

വിദേശരാജ്യങ്ങളിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ സുവിശേഷ പ്രവർത്തക പിടിയിൽ. കോട്ടയം പാമ്പാടി സ്വദേശിനി ജോളി വർഗീസിനെയാണ് കൊല്ലത്ത് നിന്നും അഞ്ചൽ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ പാസ്റ്റർ തോമസ് രാജൻ ഇതേ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ടു പ്രതികൾ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.കോതമംഗലത്തുള്ള റിക്രൂട്ടിംഗ് ഏജൻസിയുടെ പേരിലായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. നിരവധി പേരാണ് തട്ടിപ്പിനിരയായത്.

Related Articles

Back to top button