ഇന്ധനവില കുത്തനെ ഉയരുമെന്ന ആശങ്ക; ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന

പശ്ചിമേഷ്യന്‍ സംഘർഷത്തിൽ ഇന്ധനവില കുത്തനെ ഉയരുമെന്ന ആശങ്ക വര്‍ധിച്ചു. കുതിച്ചുയർന്ന് ഇലക്ട്രിക് വാഹന വിൽപ്പന. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് മാസത്തെ വിൽപ്പന സര്‍വകാല റെക്കോഡിലെത്തിയിരിക്കുകയാണ്. ക്രൂഡ്ഓയില്‍ വില കുതിച്ചുയര്‍ന്നതും ഇവികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പിഎം ഇ ഡ്രൈവ് സബ്സിഡി അടുത്ത സാമ്പത്തികവര്‍ഷം ഉണ്ടായേക്കില്ലെന്നതിനാല് വില കൂടുമെന്ന ആശങ്കയുമാണ് കൂടുതല്‍ പേരെ മാര്‍ച്ചില്‍ ഇവിയിലേക്ക് എത്തിച്ചത്.
