ഓപ്പറേഷന്‍ സിന്ദൂര്‍, ഉപന്യാസ മത്സരവുമായി പ്രതിരോധ മന്ത്രാലയം.. 10,000 രൂപ സമ്മാനം…

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാക് മേഖലയിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യനടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ഉപന്യാസ മത്സരത്തിന് വിഷയമാക്കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ‘ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരവാദത്തോടുള്ള ഇന്ത്യയുടെ നയം പുനര്‍നിര്‍വചിക്കുന്നു’ എന്ന വിഷയത്തിലാണ് കേന്ദ്രം ഉപന്യാസങ്ങള്‍ ക്ഷണിച്ചിരിക്കുന്നത്.

ജൂണ്‍ ഒന്ന് മുതല്‍ 30 വരെ നീണ്ടുനില്‍ക്കുന്നതാണ് മത്സരം. മത്സരത്തില്‍ വിജയികളാകുന്ന മൂന്ന് പേര്‍ക്ക് 10,000 രൂപ വീതം സമ്മാനം ലഭിക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിക്കുന്നു. ഇതിന് പുറമെ 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയിലെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രത്യേക അവസരവും വാഗ്ദാനം ചെയ്യുന്നു.

‘രാജ്യത്തെ യുവാക്കളുടെ ശബ്ദം കേള്‍ക്കാന്‍ പ്രതിരോധ മന്ത്രാലയം’ എന്ന കുറിപ്പോടെയാണ് ഉപന്യാസ മത്സരത്തെ കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ഹിന്ദിയിലോ ഇംഗ്ലീഷിലോ രചനകള്‍ അയക്കാം. ഓരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ അയക്കാന്‍ സാധിക്കുകയുള്ളൂ.

Related Articles

Back to top button