വിജിലൻസ് റെയ്ഡ് പൂർത്തിയായി…കൈക്കൂലി കേസിൽ എറണാകുളം ആർടിഒ അറസ്റ്റിൽ..
Ernakulam RTO arrested in bribery case

എറണാകുളം ആര്‍ടിഒ ടി എം ജർസണിൻ്റെ വീട്ടിലെ വിജിലൻസ് റെയ്ഡ് പൂർത്തായായി. ജർസണിൻ്റെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തി. പ്രതിയെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. 80 ലക്ഷത്തിലധികം രൂപയുടെ നിക്ഷേപമാണ് വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത്. 80തോളം വിദേശമദ്യ കുപ്പികളും പിടികൂടിയിട്ടുണ്ട്. ഭൂസ്വത്ത് സംബന്ധിച്ച രേഖകളും കണ്ടെത്തി. ഇരുപത് മണിക്കൂറിലധികമാണ് ഇയാളുടെ എളമക്കരയിലെ വീട്ടിൽ റെയ്ഡ് നീണ്ട് നിന്നത്.
ബസിൻ്റെ താൽക്കാലിക പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന പരാതിയിരുന്നു നടപടി. പണം കൈമാറിയ ഏജന്റുമാരായ രാമപ്പടിയാര്‍, സജി എന്നിവരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ബസിന്റെ താല്‍ക്കാലിക പെര്‍മിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഫോര്‍ട്ടു കൊച്ചി – ചെല്ലാനം റൂട്ടിലോടുന്ന ബസിന്റെ താല്‍ക്കാലിക പെര്‍മിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്. ആടിഒയുടെ ഇടപ്പള്ളിയിലെ വീട്ടിലും ഇന്നലെ പരിശോധ നടത്തിയിരുന്നു.



