യാത്രക്കാർ ശ്രദ്ധിക്കുക; 3 ദിവസത്തേക്ക് ട്രെയിൻ സർവീസുകളിൽ പുനഃക്രമീകരണം…

പെരിയാറിനു കുറുകെയുള്ള റെയിൽവേ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അടുത്ത ഞായറാഴ്ച വരെ ട്രെയിൻ സർവീസുകളിൽ പുനഃക്രമീകരണങ്ങളുണ്ടാകും. ബുധൻ, ശനി, ഞായർ ദിവസങ്ങളിലെ എറണാകുളം- പാലക്കാട്, പാലക്കാട്- എറണാകുളം മെമു സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

ഇന്ന് ട്രെയിനുകൾ സമയം പാലിച്ച് സർവീസ് നടത്തും. നാളെ മുതൽ ചില ട്രെയിനുകൾ വൈകി ഓടുമെന്നു റെയിൽവേ വ്യക്തമാക്കി. അറ്റകുറ്റപ്പണികൾ ഞായറാഴ്ച വരെ തുടരും.

Related Articles

Back to top button