എറണാകുളത്ത് 10 ലക്ഷം രൂപയുടെ ഹെറോയിനുമായി വീട്ടമ്മ പിടിയിൽ….നോട്ടെണ്ണുന്ന മെഷീനും കണ്ടെത്തി…

എറണാകുളം പെരുമ്പാവൂരിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 10 ലക്ഷം രൂപയുടെ ഹെറോയിനുമായി വീട്ടമ്മയെ എക്സൈസ് അറസ്റ്റ് ചെയ്തു. മാറമ്പിള്ളി ബംഗാൾ കോളനിയിൽ താമസിക്കുന്ന സലീന അലിയാർ (52) ആണ് പിടിയിലായത്. വിൽപ്പനയ്ക്കായി മയക്കുമരുന്ന് ചെറു ഡപ്പികളിലാക്കുകയായിരുന്നു . കടയുടെ മറവിലാണ് ലഹരി കച്ചവടം നടത്തുക
ഇവിടെ നിന്നും 66.3 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. കൂടാതെ 9 ലക്ഷത്തിലേറെ രൂപയും നോട്ടെണ്ണുന്ന മെഷീനും എക്സൈസ് കണ്ടെടുത്തിട്ടുണ്ട്. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഓഫീസ്, പെരുമ്പാവൂർ റേഞ്ച്, മാമല റേഞ്ച് ഓഫീസുകൾ, എൻ.സി.ബി എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതി പിടിയിലായത്.



