എറണാകുളം ജില്ലയിലെ യുഡിഎഫിന് ചരിത്ര വിജയമുണ്ടാകും…മുഹമ്മദ് ഷിയാസ്

കൊച്ചി: എറണാകുളം ജില്ലയില്‍ യുഡിഎഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജില്ലയില്‍ പോളിംഗ് ശതമാനം ഉയര്‍ന്നത് യുഡിഎഫിന് അനുകൂലമാണെന്നും ജില്ലയിലെ മുഴുവന്‍ സീറ്റും യുഡിഎഫ് നേടുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
പി രാജീവ് പരാജയപ്പെട്ട മന്ത്രിയാണെന്നും കളമശേരിയിലും യുഡിഎഫിന് അഭിമാനകരമായ വിജയമുണ്ടാകുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. എറണാകുളം ജില്ലയില്‍ നിന്ന് മുഖ്യമന്ത്രി വരണമെന്ന് ആഗ്രഹമുണ്ടെന്നും തീരുമാനിക്കേണ്ടത് പാര്‍ട്ടിയും ഹൈക്കമാന്‍ഡുമാണെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
കൊച്ചി മേയര്‍ വി കെ മിനിമോള്‍ക്കെതിരായ വിജിലന്‍സ് കേസിലും അദ്ദേഹം പ്രതികരിച്ചു. മേയര്‍ക്കെതിരായ പരാതി വ്യക്തിവിരോധം തീര്‍ക്കലാണ് എന്നാണ് മുഹമ്മദ് ഷിയാസ് പറഞ്ഞത്. പത്തുവര്‍ഷം മുന്‍പുണ്ടായ പരാതി വിജിലന്‍സ് തളളിയതാണെന്നും പരാതി കൊടുത്ത ആളുടെ ഉദ്ദേശശുദ്ധി ചോദ്യംചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഇതുകൊണ്ടൊന്നും യുഡിഎഫിനെയും മേയറെയും പ്രതിരോധത്തിലാക്കാന്‍ കഴിയില്ലെന്നും നിയമപരമായും രാഷ്ട്രീയ പരമായും വിഷയത്തെ നേരിടുമെന്നും ഷിയാസ് പറഞ്ഞു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



