‘പൊലീസിന്റെ കയ്യും കാലും തല്ലിയൊടിക്കും, കേസ് വന്നാൽ നേരിടും’.. ഭീഷണിയുമായി മുഹമ്മദ് ഷിയാസ്…

പൊലീസിനെ ഭീഷണിപ്പെടുത്തി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.കയ്യും കാലും തല്ലിയൊടിക്കുമെന്നാണ് ഭീഷണി.കേസ് വന്നാൽ രാഷ്ട്രീയമായും നിയമപരമായും നേരിടും.നിങ്ങൾക്കും കുടുംബവും, മക്കളും ഉണ്ടെന്ന് മറക്കരുതെന്നുമാണ് ഭീഷണി.നിങ്ങൾ താമസിക്കുന്ന വീട്ടിലേക്ക് മാർച്ച് നടത്തി സ്വസ്ഥത കളയാൻ കോൺഗ്രസിന് കഴിയും എന്നും ഡിസിസി പ്രസിഡൻറ് ഭീഷണി മുഴക്കുന്നു. ഒരുത്തനെയും തെരുവിലൂടെ നടത്തില്ലെന്നും ഷിയാസ് മുന്നറിയിപ്പ് നൽകി. പള്ളുരുത്തി പൊലീസ് സ്റ്റേഷന്റെ മുന്നിലായിരുന്നു വിവാദ പ്രസംഗം.

അതേസമയം ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിൽ പൊലീസിനെതിരായ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. പോലീസിനെതിരെ കടുത്ത വിമർശനമാണ് പേരാമ്പ്രയിലെ പ്രതിഷേധ സംഗമത്തിൽ ഉയർന്നത്. പോലീസിന്റെ എല്ലാ നടപടികളെയും ആറുമാസം കഴിഞ്ഞാൽ യുഡിഎഫ് ചോദ്യം ചെയ്യുമെന്ന് കെസി വേണുഗോപാൽ മുന്നറിയിപ്പ് നൽകി.പേരാമ്പ്ര ഡിവൈഎസ്പിക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ഡിവൈഎസ്പിയുടെ വീടിനുമുന്നിൽ പ്രതിഷേധം നടത്തുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ വ്യക്തമാക്കി.സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധം ആണ് ഉയർന്നത്.

Related Articles

Back to top button