‘നീ 916 ലത്തീൻ അല്ലെന്ന് പറഞ്ഞു’, സീറ്റ് കിട്ടാത്തതിൽ ഡിസിസി വൈസ് പ്രസിഡൻ്റിൻ്റെ പരസ്യ വിമർശനം

നിയമസഭാ തെരഞ്ഞെടുപ്പ് വൈപ്പിൻ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി ഡിസിസി വൈസ് പ്രസിഡൻ്റ് ടിറ്റോ ആൻ്റണി. വൈപ്പിൻ നിയമസഭാ മണ്ഡലത്തിൽ തന്നെ പരിഗണിക്കാത്തതിലും ജാതീയമായ കാരണങ്ങൾ പറഞ്ഞ് മാറ്റിനിർത്തുന്നതിലും പ്രതിഷേധിച്ച് ഡിസിസി വൈസ് പ്രസിഡന്റ് ടിറ്റോ ആന്റണി രംഗത്തെത്തി. തന്റെ പ്രവർത്തന പാരമ്പര്യത്തെയും സമുദായ പശ്ചാത്തലത്തെയും മുൻനിർത്തി നേതൃത്വത്തിന് നേരെ കടുത്ത വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.
ഫെയ്‌സ്ബുക് പോസ്റ്റ് ഇങ്ങനെ
എന്റെ അപ്പച്ചൻ ക്രൈസ്തവരിൽ കത്തോലിക്ക വിഭാഗത്തിലെ സിറിയൻ (RC) ആണ്. അമ്മച്ചി ലത്തീൻ കുടുംബത്തിലാണ് ജനിച്ചത്. സ്വാഭാവികമായും പിതാവിന്റെ ജാതി സർട്ടിഫിക്കറ്റ് പ്രകാരം ഞാൻ സുറിയാനിയാണ്. ഇനി ഞങ്ങൾ മൂന്നു മക്കളിൽ നടുവിലുള്ള എന്റെ പെങ്ങളെ കെട്ടിച്ചു കൊടുത്തത് പറവൂരിൽ ഉള്ള പുരാതന ലത്തീൻ കുടുംബത്തിൽ ആണ്. ഇനി വിഷയത്തിലേക്ക് വരാം.
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൈപ്പിൻ നിയോജക മണ്ഡലത്തിൽ നാട്ടുകാരനായ എന്നെയും പരിഗണിക്കണമെന്ന് നേതൃത്തോട് ആവശ്യപ്പെട്ടിരുന്നു. സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടങ്ങിയപ്പോൾ പറഞ്ഞത്, ലത്തീൻ വിഭാഗത്തിനാണ് സീറ്റ് ‘നീ 916 ലത്തീൻ അല്ല ‘ എന്നാണ് നേതൃത്വം പറഞ്ഞത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വല്ലാർപ്പാടം പള്ളിയിരിക്കുന്ന ജില്ല പഞ്ചായത്ത് ഡിവിഷൻ ചോദിച്ചപ്പോൾ പറഞ്ഞത് മറ്റ് ഡിവിഷനുകൾ എല്ലാം ക്രിസ്ത്യൻ കാൻഡിഡേറ്റസ് ആണ്. അത് കൊണ്ട് മാറി നിൽക്കണമെന്നാണ്. ഞാനൊരു പ്രതിഷേധവും കൂടാതെ പാർട്ടിക്ക് വേണ്ടി നിലകൊണ്ടു



