രണ്ടാഴ്ചയിലേറെയായി തകർന്ന ലോറിയിൽ ദുരിതമനുഭവിച്ച് കഴിഞ്ഞു…കളക്ടർ സ്വന്തം കൈയിൽ നിന്ന് പിഴയടച്ചു…. മൂർത്തിക്ക് ഇനി…
രണ്ടാഴ്ചയിലേറെയായി തകർന്ന ലോറിയിൽ ദുരിതമനുഭവിച്ച് കഴിഞ്ഞ സേലം സ്വദേശി മൂർത്തിക്ക് ഒടുവിൽ ആശ്വാസം. ലോറിയിടിച്ച് തകർന്ന പോസ്റ്റിന്റെ പിഴത്തുക ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് സ്വന്തം കൈയ്യിൽ നിന്ന് അടയ്ക്കാൻ തയാറായതോടെയാണ് മൂർത്തിയുടെ ദുരിതമവസാനിച്ചത്. ചെന്നൈയിലേക്ക് സൾഫർ എത്തിക്കാനായാണ് മൂ൪ത്തി കേരളത്തിലെത്തിയത്. ഡിസംബർ 19 രാത്രി തൃക്കാക്കര വേളാങ്കണ്ണി നഗറിന് സമീപം മൂർത്തിയുടെ ലോറി നിയന്ത്രണം വിട്ട് പള്ളിക്ക് സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചു. പോസ്റ്റ് മറിഞ്ഞ് കെഎസ്ആ൪ടിസി ബസിലേക്ക് വീണു. മറ്റ് അപകടമൊന്നുമുണ്ടായില്ലെങ്കിലും ലോറിയുടെ മുൻഭാഗം തകർന്നു. പരിക്കേൽക്കാതെ മൂർത്തിയും രക്ഷപെട്ടു.