തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാരെ വിരുന്നിന് വിളിച്ച് ഗവർണർ, ഇന്ന് വൈകിട്ട് ചായ സൽക്കാരം

ബിജെപി ആദ്യമായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാരെ വിരുന്നിന് വിളിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. വൈകിട്ട് നാല് മണിക്കാണ് ലോക്ഭവനിൽ ചായ സൽക്കാരം. ബിജെപി അംഗങ്ങൾക്കൊപ്പം എൽഡിഎഫ്, യുഡിഎഫ് അംഗങ്ങളും വിരുന്നില്‍ പങ്കെടുക്കും. കൗൺസിലർമാർക്ക് ഗവർണർ സൽക്കാരം നല്‍കുന്നത് ഇതാദ്യമായാണ്. അതുകൊണ്ടുതന്നെ വിരുന്നിന് രാഷ്ട്രീയ പ്രാധാന്യവും ഏറുന്നു.



