‘ആത്മകഥയിൽ എല്ലാം എഴുതിയിട്ടുണ്ട്’.. ഉപതിരഞ്ഞെടുപ്പ് ഘട്ടത്തിൽ പുറത്തുവന്നതിൽ ​ഗൂഢാലോചന…

തന്റേതെന്ന പേരിൽ നേരത്തെ പുറത്തുവന്ന ആത്മകഥയ്ക്ക് പിന്നിൽ ആരെന്ന് അറിയാമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ആത്മകഥയിൽ എല്ലാം എഴുതിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് ഘട്ടത്തിൽ അത് പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ട്. പ്രകാശ് ജാവഡേക്കർ വിഷയത്തിലും സമാനമായ ഗൂഢാലോചന നടന്നെന്നും ഇ പി ജയരാജൻ പറഞ്ഞു.

തനിക്കെതിരെ വിവാദമുണ്ടാക്കി പാർട്ടിയെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചുവെന്നും അതിലൂടെ തന്നെ വ്യക്തിഹത്യ നടത്തിയെന്നും ഇപി ജയരാജൻ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തലേദിവസം പൂര്‍ത്തിയായിട്ടില്ലാത്ത പുസ്തകം പ്രസിദ്ധീകരിക്കുന്നുവെന്ന് പറഞ്ഞ് വാര്‍ത്ത പുറത്തുവന്നത് ആസൂത്രിതമായ ഗൂഢാലോചനയാണ്.

തന്നെ രാഷ്ട്രീയപരമായി തേജോവധം ചെയ്യാനായിരുന്നു ശ്രമം. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറിയാമെന്നും ഇപ്പോള്‍ പറയുന്നില്ലെന്നും ഒരുകാലത്ത് വെളിവാക്കപ്പെടുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

Related Articles

Back to top button