കേരള സ്റ്റോറി ഇഷ്ടമില്ലെങ്കിൽ കാണണ്ട, എമ്പുരാൻ എനിക്ക് ഇഷ്ടമില്ല, കണ്ടില്ല

എമ്പുരാൻ സിനിമ കാണില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടെന്ന ചോദ്യത്തിന് പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. തനിക്ക് ഏറെ ബഹുമാനമുള്ള നടനാണ് മോഹൻലാൽ എന്നും എന്നാൽ തനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാണ് എമ്പുരാൻ കാണാത്തതെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. ഒരു സിനിമ കാണണമോ വേണ്ടയോ എന്ന തീരുമാനം വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റോറി 2വുമായി ബന്ധപ്പെട്ട വിവാദ​ങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ ആയിരുന്നു രാജീവ്‌ ചന്ദ്രശേഖറിന്റെ പ്രതികരണം

Related Articles

Back to top button